ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള തിരക്ക് കുറയ്ക്കാനുള്ള പുതിയ പദ്ധതിയുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. വിമാനത്താവളം ടെർമിനൽ ഒന്നിലേക്കുള്ള പ്രധാനപാലത്തിന്റെ വീതികൂട്ടുന്നതിനും നവീകരിക്കുന്നതിനും പുതിയ കരാർനൽകി. ദുബായ് എയർപോർട്‌സുമായി സഹകരിച്ചാണ് നവീകരണം നടത്തുക. പുതിയ പദ്ധതിയിലൂടെ നിലവിലുള്ള പാലം മൂന്നുമുതൽ നാലുവരെ വരികളായി വീതികൂട്ടുമെന്ന് ആർടിഎ ചെയർമാൻ അറിയിച്ചു.
ഗതാഗതം തടസ്സപ്പെടുത്താതെ നവീകരണജോലികൾ പൂർത്തിയാക്കുന്നതിന് നൂതന നിർമാണ പദ്ധതികൾ സ്വീകരിക്കും. ഈ പദ്ധതി പൂർത്തിയാകുന്നതോടെ യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും വിമാനത്താവളത്തിൽ എത്താൻ സാധിക്കും
STORY HIGHLIGHT: rta announces new project for dubai airport
















