സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർക്ക് വേണ്ടി യു.എ.ഇയിൽ തുടക്കംകുറിച്ച ‘ക്രിയേറ്റേഴ്സ് എച്ച്.ക്യു’വിൽ ഈ വർഷം ആദ്യ ആറുമാസത്തിൽ എത്തിയത് 2415 പേരാണ്. ജനുവരി മാസത്തിൽ ആരംഭിച്ച ഈ കേന്ദ്രത്തിൽ ഇന്ത്യയടക്കം 147 രാജ്യക്കാരാണ് ആകർഷിച്ചത്. ലോകത്താകമാനമുള്ള സമൂഹ മാധ്യമ പ്രവർത്തകരെയും ഈ മേഖലയിലെ വിദഗ്ധരെയും ഒന്നിപ്പിക്കുന്നതാണ് ഈ കേന്ദ്രം.
രാജ്യം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഫ്ലുവൻ സർമാരുടെ ആകെ ഫോളോവേഴ്സിന്റെ എണ്ണം നിലവിൽ 245 കോടി വരും. കണ്ടൻറ് ഇക്കോണമി ലോകത്തിന്റെ ഭാവിയെ നിർണയിക്കുന്ന സുപ്രധാന രംഗമാണ്. ഭാവിയെ നയിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും ഒന്നാം നിരയിൽ നിൽക്കാനാണ് രാജ്യം പ്രവർത്തിക്കുന്നതെന്നും കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.
ക്രിയേറ്റേഴ്സ് ഇക്കോണമിയിലെ എല്ലാ പങ്കാളികൾക്കും സമഗ്രവും ആകർഷകവുമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ക്രിയേറ്റേഴ്സ് എച്ച് ക്യുവിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം 300ലധികം പരിപാടികളും വർക്ക്ഷോപ്പുകളും ഗോൾഡൻ വിസ സൗകര്യമൊരുക്കൽ, സ്ഥലംമാറ്റത്തിന് സഹായം, കമ്പനി സജ്ജീകരണത്തിനുള്ള സഹായം എന്നീ സേവനങ്ങളും ഇവിടെ നൽകുന്നു.
STORY HIGHLIGHT: people reached the influenza hub
















