ഉപഭോക്താക്കളെ പിന്തുണക്കുന്ന പുതിയ നിയമനിര്‍മാണങ്ങളുമായി റാക് ഐ.സി.സി. ആഗോളതലത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഓഫ്ഷോര്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മാര്‍ഗനിർദേശങ്ങൾ നല്കുന്ന സ്ഥാപനമാണ് റാക് ഐ.സി.സി. ആസ്തി സംരക്ഷണം, ഭരണം, തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്ന രീതിയിലാണ് ഫൗണ്ടേഷന് റെഗുലേഷന് ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ 2025ലെ നിയമഭേദഗതികള്‍ പ്രാബല്യത്തിൽ വരും.
പിന്തുടര്ച്ച ആസൂത്രണം, കുടുംബഭരണം, ഒരു നിയമസ്ഥാപനത്തിന് കീഴില്‍ വൈവിധ്യമാര്‍ന്ന ആസ്തികളുടെ ഏകീകരണം തുടങ്ങിയവ റാക് ഐ.സി.സി ഫൗണ്ടേഷന്റെ പുതിയ നിയമഭേദഗതിയെ ശ്രദ്ധേയമാക്കുന്നു. സമ്പദ്ഘടനക്കും ദീര്‍ഘകാല ആസ്തി സംരക്ഷണത്തിനും ഉതകുന്ന ഭേദഗതികള്‍ മത്സരാധിഷ്ഠിത അധികാരപരിധിയിലെന്ന നിലയില്‍ യു.എ.ഇ യുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും റാക് ഐ.സി.സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
STORY HIGHLIGHT: rak icc to resolve rule
















