വൈദ്യുതിയും വെള്ളവും പാഴാക്കരുതെന്ന നിർദ്ദേശവുമായി സ്കൂൾ വിദ്യാർഥികൾക്കിടയിൽ കാംപെയ്ൻ സംഘടിപ്പിച്ച് ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി. വൈദ്യുതിയും വെള്ളവും യുക്തിസഹമായി ഉപയോഗിക്കണമെന്ന് കാംപെയ്‌നിലൂടെ സേവ ബോധവൽക്കരണം നടത്തി. ഷാർജയിലെ മുഴുവൻ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിവിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും കാർബൺ പുറത്തുവിടുന്നത് കുറയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് സ്കൂളുകളിലെ സേവയുടെ കാംപെയ്ൻ ലക്ഷ്യമെന്ന് സേവ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ റാഷിദ് അൽ മർസൂഖി പറഞ്ഞു.
അധികൃതർ സ്കൂളുകളിൽ സന്ദർശനം നടത്തിക്കൊണ്ട് കാർട്ടൂൺ കഥകൾ അവതരിപ്പിച്ചും മറ്റു വിനോദപരിപാടികളിലൂടെയും ജല, വൈദ്യുതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർഥികളിലെത്തിക്കും. കൂടാതെ ബോധവത്കരണപരിപാടികളുടെ ഭാഗമായി കുട്ടികൾക്ക് സമ്മാനങ്ങളും നൽകും.
STORY HIGHLIGHT: Seva campaign
















