ഷാർജയുടെ വികസനത്തിന് ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സ്റ്റേഷൻ എമിറേറ്റിൽ തുറക്കുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ യുഎഇയുടെ വിവിധ എമിറേറ്റുകളിലേക്കുള്ള യാത്ര സുഗമമാകും. ഷാർജ യൂണിവേഴ്സിറ്റി സിറ്റിക്കു സമീപമാണ് എമിറേറ്റിലെ ആദ്യ സ്റ്റേഷൻ വരുന്നത്. ഈ പദ്ധതി വരുന്നതോടെ ഷാർജ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവർക്കും ഏറെ ഗുണം ചെയ്യും.
ഷാർജയിൽ താമസിച്ച് ദൂരെ ജോലി ചെയ്യുന്ന ആളുകൾക്കും വളരെ പ്രയോജനകരമായിരിക്കും. ഇത്തിഹാദിന്റെ പാസഞ്ചർ റെയിൽ സേവനം ആരംഭിക്കുന്നതോടെ ദുബായ്-ഷാർജ റോഡുകളിലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം ഇത്തിഹാദ് റെയിലിന്റെ പതിവ് പാസഞ്ചർ ആരംഭിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ഷാർജയിലുള്ളവർ.
ഇത്തിഹാദ് റെയിലിന്റെ ഷാർജയിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ 4 പാസഞ്ചർ സ്റ്റേഷനുകൾ മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇവയിൽ ആദ്യം പ്രവർത്തനം ആരംഭിക്കുന്നത് ഏതെന്ന് വ്യക്തമല്ല.
STORY HIGHLIGHT: etihad rail opens passenger station
















