മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച അനാമികയ്ക്കും അവന്തികയ്ക്കും വീടു നിര്‍മ്മിച്ചു നല്‍കാന്‍ മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ്ബ് ഓഫ് മാഹിയും തൃശൂര്‍ മേഴ്‌സി കോപ്‌സും കൈകോര്‍ത്തു. 850 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ ഈ വിദ്യാര്‍ത്ഥിനികള്‍ ഓഗസ്റ്റ്് 31ന് മാതാപിതാക്കളോടൊപ്പം താമസം തുടങ്ങും. പുതുച്ചേരി എംഎല്‍എ രമേശ് പറമ്പത്ത് താക്കോല്‍ ദാനം നിര്‍വഹിച്ചു.
അനാമികയും അവന്തികയും തലശ്ശേരി ബണ്ണന്‍ കോളേജില്‍ യഥാക്രമം രണ്ടാം വര്‍ഷ, ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളാണ്. പഠനത്തില്‍ മിടുക്കികളായ ഇവരുടെ ലക്ഷ്യം ഐഎഎസും ഐഎഫ്എസുമാണ്.
ലയണ്‍ രാജേഷ് വി ശിവദാസ്, ലയണ്‍ കെ പിഎ സിദ്ധിഖ്, ലയണ്‍ സുധാകരന്‍, ലയണ്‍ എന്‍ കൃഷ്ണന്‍, ലയണ്‍ ക്യാപ്റ്റന്‍ കുഞ്ഞിക്കണ്ണന്‍, ലയണ്‍ ദിവനന്ദ്, മണപ്പുറം ഹോം ഫിനാന്‍സ് പ്രതിനിധി ദീപു, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ മേധാവി ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ദീദാസ് പദ്ധതി സമര്‍പ്പണം നടത്തി.
STORY HIGHLIGHT: Manappuram Foundation
















