ഗറില്ല 450ന്‍റെ പുതിയ ഷാഡോ ആഷ് നിറമുള്ള ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. 2.49 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്‌ക്കാണ് പുതിയ ഷാഡോ ആഷ് നിറത്തിലുള്ള മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുന്നത്.
ഹണ്ടര്‍ 350ന്‍റെ പുതിയ ഗ്രാഫൈറ്റ് ഗ്രേ നിറം പുറത്തിറക്കി ആഴ്‌ചകള്‍ക്ക് ശേഷമാണ് റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അനലോഗ്, ഡാഷ്, ഫ്ലാഷ് എന്നീ മൂന്ന് വകദേഭങ്ങളിലായി ആറ് ഷേഡുകള്‍ ഉള്‍ക്കൊള്ളുന്ന ഗറില്ല 450ന്‍റെ കളര്‍ ഓപ്‌ഷനെ പുതിയ നിറം കൂടുതല്‍ ആകര്‍ഷണമാക്കും. അതേസമയം ഡാഷ് വേരിയന്‍റിന് മാത്രമായിരിക്കും എക്‌സ്‌ക്യൂസീവ് കളര്‍.
പുതിയ ബൈക്കില്‍ ഡ്യുവല്‍ ടോണ്‍ ഫ്യൂവല്‍ ടാങ്കാണ് വരുന്നത്. ഒരു വശത്ത് മാറ്റ് ഒലീവ് ഗ്രീനും മറുവശത്ത് ബ്ലാക്കും അടങ്ങുന്നതാണ് ടാങ്കിന്‍റെ നിറം. മാത്രമല്ല ബ്ലാക്ക് -ഔട്ട് ഡീറ്റെയിലിങ്ങും ഇതില്‍ വരുന്നുണ്ട്.
എന്നാല്‍ മെക്കാനിക്കല്‍ വശങ്ങളില്‍ ഇതില്‍ കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ഹിമാലയന്‍ 450മായി താരതമ്യം ചെയ്യുമ്പോള്‍ 452സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ എന്നിവ ഗറില്ല 450ലുണ്ട്. ആറ് സ്‌പീഡ് ഗിയര്‍ബോക്‌സും സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചും ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വേരിയന്‍റിനെ ആശ്രയിച്ച് ഗറില്ല 450ന്‍റെ വില 2.39 ലക്ഷം മുതല്‍ 2.54 ലക്ഷം രൂപ വരെയാണ്.
















