വാഷിംഗ്ടൺ: വാഷിങ്ടണ്‍: യുഎസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് സംഭവം. എട്ടും പത്തും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ട്രാന്‍സ്‌ജെന്‍ഡറായ അക്രമി സ്വയം ജീവനൊടുക്കി. റോബിന്‍ വെസ്റ്റ്മാന്‍ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, വെടിവെയ്പ്പിൽ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആഭ്യന്തര ഭീകരവാദം എന്ന നിലയിൽ എഫ്ബിഐ ആയിരിക്കും അന്വേഷണം നടത്തുക. വെടിവെയ്പ്പിൽ 17പേര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ 14 പേരും വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
അക്രമം നടത്തിയശേഷം ഇയാള്‍ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി അറിയിച്ചു. മിനിയാപൊളിസിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിലാണ് വെടിവെയ്പ്പുണ്ടായത്. യുഎസ് സമയം ബുധനാഴ്ച രാവിലെ സ്‌കൂളില്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്ന കുട്ടികള്‍ക്കു നേരെയാണ് വെടിവെയ്പ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പ്പോർട്ട് ചെയ്യുന്നു.
















