രാജ്യത്ത് ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ പലയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും മഴയും പ്രതീക്ഷിക്കാമെന്നും താപനില കുറയുമെന്നും അറിയിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വേനൽക്കാലം പടിയിറങ്ങുന്നതിന്റെ കാലാവസ്ഥ വ്യതിയാനമാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ രാത്രിയിലും അതിരാവിലെയും ഈർപ്പത്തിനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
ഇന്ന് കിഴക്കൻ, തെക്കൻ മേഖലകളിൽ മഴക്ക് സാധ്യതയും തെക്കൻ മേഖലകളിൽ മഴക്ക് സാധ്യതയുമുണ്ട്. അതേസമയം, പടിഞ്ഞാറൻ മേഖലയിൽ ഈർപ്പത്തിനും മൂടൽമഞ്ഞിനുള്ള സാധ്യതയാണുള്ളത്. കൂടാതെ ചില സ്ഥലങ്ങളിൽ പൊടിക്കാറ്റും പ്രതീക്ഷിക്കാം. വെള്ളി, ശനി ദിവസങ്ങളിലും സമാനമായ രീതിയിലുള്ള കാലാവസ്ഥ തന്നെയായിരിക്കും.
STORY HIGHLIGHT: temperatures will drop chance of rain
















