അടിയന്തര ഘട്ടങ്ങളിൽ മാധ്യമങ്ങളുമായുള്ള ആശയവിനിമയം നടത്തുന്നതിനുള്ള പുതിയ നയം പുറത്തിറക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അവതരിപ്പിച്ച ദുബൈ ഗവൺമെന്റ് കമ്യൂണിക്കേഷൻ മാനുവലിന്റെ ഭാഗമായുള്ളതാണ് പദ്ധതി.
ഇതിന്റെ ഭാഗമായാണ് ജി.ഡി.ആർ.എഫ്.എ ആദ്യ സമഗ്ര മീഡിയ ക്രൈസിസ് മാനേജ്മെന്റ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഡിജിറ്റൽ പോസ്റ്റുകൾ, ഡിസൈനുകൾ, യഥാർഥ പ്രതിസന്ധിയെ അനുകരിക്കുന്ന ചെറു വിഡിയോ, ഇ മെയിൽ സന്ദേശങ്ങൾ, തൽക്ഷണ എസ്.എം.എസ് അറിയിപ്പുകൾ, പ്രതിസന്ധി സമയങ്ങളിൽ പൊതുജനാഭിപ്രായം കൈകാര്യം ചെയ്യുന്നതിനും പരിശീലനം നൽകുന്ന മോക്ക് പ്രസ്കോൺഫറൻസ് എന്നിവ ഉൾപ്പെടുത്തിയാണ് പരിശീലന പരിപാടി നടത്തപ്പെട്ടത്.
STORY HIGHLIGHT: media intervention
















