ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് അപേക്ഷാ നിയമവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ മാനദണ്ഡങ്ങൾ നിർബന്ധമാക്കും. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുള്ള ഫോട്ടോകളാണ് ഇനിമുതൽ ആവശ്യം.
അപേക്ഷകർക്ക് പുതിയ ഫോട്ടോ മാനദണ്ഡങ്ങൾ പുറത്തിറങ്ങുന്നതോടെ പാസ്‌പോർട്ട് അപേക്ഷ സമർപ്പിക്കുമ്പോൾ മിക്ക അപേക്ഷകർക്കും പുതിയ ഫോട്ടോയെടുക്കേണ്ടിവരും. പാസ്‌പോർട്ട് സേവാ പോർട്ടൽ വഴി എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
സ്വാഭാവിക ഭാവത്തോടുകൂടിയ മുഖം മുഴുവനായും നേരെ നോക്കി, കണ്ണുകൾ തുറന്നിരിക്കുന്ന ചിത്രമായിരിക്കണം, 630×810 പിക്സൽ വലുപ്പമുള്ള കളർ ഫോട്ടോ, പശ്ചാത്തലം വെള്ള തന്നെ ആയിരിക്കണം, തലയും തോളും വ്യക്തമായി കാണണം, മുഖം ഫ്രെയിമിന്റെ 80-85% ഭാഗം ഉൾക്കൊള്ളണം, മുടി കണ്ണുകൾ മറയ്ക്കാൻ പാടില്ല, വായ അടച്ചിരിക്കണം, മുഖത്ത് നിഴലുകളോ, ചുവപ്പ് നിറത്തിലുള്ള കണ്ണുകളോ, ഫ്ലാഷിന്റെ പ്രതിഫലനങ്ങളോ ഉണ്ടാകരുത്, ശരീരത്തിലെ തൊലിയുടെ നിറം സ്വാഭാവികമായി തോന്നണം, ഏകദേശം 1.5 മീറ്റർ അകലെ നിന്ന് ഫോട്ടോ എടുക്കണം, അവ്യക്തമായതോ ഡിജിറ്റലായതോ ആയ ഫോട്ടോ സ്വീകരിക്കില്ല, തല ഫ്രെയിമിന്റെ മധ്യഭാഗത്ത് തലമുടിയുടെ മുകൾഭാഗം മുതൽ താടി വരെ ഉൾക്കൊള്ളണം, തപരമായ കാരണങ്ങളാൽ തല മറയ്ക്കുന്ന വസ്ത്രങ്ങൾ അനുവദനീയമാണ്. പക്ഷെ മുഖം പൂർണമായും കാണണം, കണ്ണട ഒഴിവാക്കണം, നവജാത ശിശുക്കളുടെ ഫോട്ടോ പുറത്ത് നിന്നെടുക്കണം. ഇവയാണ് പുതിയ പാസ്‌പോർട്ട് ഫോട്ടോ മാനദണ്ഡങ്ങൾ.
STORY HIGHLIGHT: new passport application rules for indians
















