എമിറാത്തി വനിതാ ദിനം ആഘോഷിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ്. ‘കൈകോർത്ത്, നമ്മൾ 50-ാം വാർഷികം ആഘോഷിക്കുന്നു’ എന്ന പ്രമേയത്തെ അടിസ്ഥനമാക്കിയുള്ളതായിരുന്നു പരിപാടികൾ. ചടങ്ങിൽ സ്ഥാപനത്തിലെ ജീവനക്കാരെയും അവരുടെ സംഭാവനകളെയും ആദരിച്ചു. കൂടാതെ എമിറാത്തി വനിതകളുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകൾ അടയാളപ്പെടുത്തിയ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
ജിഡിആർഎഫ്എയുടെ പ്രധാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കഴിവും സമർപ്പണവും കൊണ്ട് ശ്രദ്ധേയരായ 44 വനിതാ ജീവനക്കാർക്ക് ‘ജിഡിആർഎഫ്എ ദുബായ് പയനിയേഴ്സ് അവാർഡ്’ വിതരണം ചെയ്തു. കൂടാതെ, 30 വർഷത്തിലേറെ സേവനം പൂർത്തിയാക്കിയ വനിതാ ജീവനക്കാരെയും ആദരിച്ചു.
STORY HIGHLIGHT: gdrfa celebrates emirati womens day
















