കംബോഡിയന്‍ മുന്‍ ഭരണാധികാരിയുമായുള്ള ഫോണ്‍സംഭാഷണ പരാമര്‍ശങ്ങളുടെ പേരില്‍ തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കി നടപടി. ധാര്‍മിക പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ കോടതി ഈ നടപടി സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 2024 ഓഗസ്റ്റിലാണ് പെയ്‌തോങ്താന്‍ ഷിനവത്രയെ തിരഞ്ഞെടുത്തത്.
പുറത്ത് വന്ന ഫോൺ സംഭാഷണങ്ങള്‍ തായ്‌ലൻഡില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരുന്നത്. കൂടാതെ സംഭാഷണങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുനേതാക്കളും സ്ഥിരീകരിക്കുകയും ചെയ്തു.
STORY HIGHLIGHT: thailand prime minister has been ousted
















