സീഡ്സുകളും നട്സുകളും സൂപ്പർഫുഡുകളായി കണക്കാക്കപ്പെടുന്നു. പക്ഷേ അവ തെറ്റായ രീതിയിൽ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.അവ തെറ്റായ രീതിയിൽ കഴിക്കുന്നത് മുടി കൊഴിച്ചിൽ, ദഹനക്കേട്, പോഷകങ്ങളുടെ ആഗിരണം കുറയൽ, മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവർ പറഞ്ഞു. നട്സ്, സീഡ്സ് കഴിക്കുമ്പോൾ മിതത്വം പ്രധാനമാണെന്നും അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് മാത്രമല്ല, ശരീരഭാരം വർധിപ്പിക്കാനും കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ കൊഴുപ്പുകളുടെയും സൂക്ഷ്മ പോഷകങ്ങളുടെയും ഗുണങ്ങൾ നേടുന്നതിന് ശരിയായ രൂപത്തിൽ, ശരിയായ സമയത്ത്, ശ്രദ്ധയോടെ അവ കഴിക്കാൻ അവർ നിർദേശിച്ചു.
1. ഫ്ലാക്സ് സീഡ്സ്
പ്രമേഹമുള്ളവർക്കും ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്കും ഫ്ലാക്സ് സീഡ്സ് വളരെ നല്ലതാണ്. അവ റോസ്റ്റ് ചെയ്തോ പൊടിച്ചതോ ആയ രൂപത്തിൽ കഴിക്കുക. ഭക്ഷണത്തിന് മുമ്പ് ഒഴിഞ്ഞ വയറ്റിൽ ഫ്ലാക്സ് സീഡ്സ് കഴിക്കുന്നതാണ് ഏറ്റവും നല്ല സമയം. പൊടിച്ച് വെള്ളത്തിൽ കലർത്തുകയോ സ്മൂത്തികൾ, ചട്ണി അല്ലെങ്കിൽ തൈര് എന്നിവയിൽ ചേർക്കുകയോ ചെയ്യാം. ദിവസവും 1 ടേബിൾസ്പൂൺ പൊടിച്ച ഫ്ലാക്സ് സീഡ്സ് കഴിക്കാവുന്നതാണ്.
2. ചിയ സീഡ്സ്
ചിയ സീഡ്സ് കഴിക്കുന്നതിനുമുമ്പ് കുറഞ്ഞത് 2-3 മണിക്കൂറെങ്കിലും കുതിർക്കുക. ഉണങ്ങിയ ചിയ വിത്തുകൾ കഴിക്കുന്നത് വയറു വീർക്കാൻ കാരണമാകും. ദിവസവും പരമാവധി 1 ടേബിൾസ്പൂൺ ആയി പരിമിതപ്പെടുത്തുക. ചിയ സീഡ്സ്ൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ വെറും വയറ്റിലാണ്. ഉച്ചകഴിഞ്ഞ് അവ കഴിക്കരുതെന്നും ഖുഷി മുന്നറിയിപ്പ് നൽകി.
3. സീസം സീഡ്സ്
സീസം സീഡ്സ് എണ്ണയോ ഉപ്പോ ചേർക്കാതെ എപ്പോഴും വറുത്ത രൂപത്തിലാണ് കഴിക്കേണ്ടത്. അസംസ്കൃത എള്ള് അമിതമായ അളവിൽ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. എള്ള് ദിവസത്തിലെ ഏത് സമയത്തും കഴിക്കാം, പക്ഷേ ഉച്ചയ്ക്ക് സമയത്ത് കഴിക്കരുത്.
4. പംപ്കിൻ സീഡ്സ്
എണ്ണയോ ഉപ്പോ ചേർക്കാതെ പംപ്കിൻ സീഡ്സ് വറുത്ത രൂപത്തിൽ കഴിക്കുക. പംപ്കിൻ സീഡ്സ് മഗ്നീഷ്യം, സിങ്ക് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ചിലരിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും, അവർക്ക് കുതിർത്ത് കഴിക്കുന്നത് സഹായിക്കും. ദിവസത്തിലെ ഏത് സമയത്തും ഇവ കഴിക്കാം. നല്ല ഉറക്കത്തിന് സഹായിക്കുന്നതിനാൽ വൈകുന്നേരത്തെ ലഘുഭക്ഷണമായി ഇവ കഴിക്കാൻ ഖുഷി നിർദേശിച്ചു.
5. ഹെംപ് സീഡ്സ്
ചണവിത്തുകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, ഗാമ ലിനോ ലെനോക്സ് ആസിഡ് (GLA) എന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തം, 9 അവശ്യ അമിനോ ആസിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയും ഊർജ്ജം വർധിപ്പിക്കുന്നതിനായി വ്യായാമത്തിന് ശേഷമോ ആണ്. ഒരു ദിവസം 1-2 ടേബിൾസ്പൂൺ കഴിക്കാം.
6. സൺഫ്ലവർ സീഡ്സ്
ഈ സീഡ്സ് പച്ചയായോ ചെറുതായി വറുത്തോ കഴിക്കാം, സലാഡുകൾ, തൈര്, സ്മൂത്തികൾ എന്നിവയിൽ ചേർക്കാം. ദിവസത്തിലെ ഏത് സമയത്തും ഇവ കഴിക്കാം, പക്ഷേ ഉച്ചയ്ക്ക് ശേഷം കഴിക്കാൻ പാടില്ല. ഒരു ദിവസം 1-2 ടേബിൾസ്പൂൺ കഴിക്കാം.
















