കുവൈത്തിൽ കടുത്ത വേനലിൽ മോട്ടോർ സൈക്കിൾ ഡെലിവറിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഭാഗികമായി പിൻവലിച്ചു. ചൂട് കുറഞ്ഞതിനെ തുടർന്നാണ് അധികൃതർ വിലക്ക് പിൻവലിച്ചത്.
സെപ്റ്റംബർ 1 മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗവും മാനവശേഷി സമിതിയും അറിയിച്ചു.
എന്നാൽ ഹൈവേകളിലും റിങ് റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക് വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
















