അമേരിക്ക യൂനിവേഴ്സിറ്റി ഓഫ് റാസല്‍ഖൈമയുടെ പുതിയ പ്രസിഡന്റായി പ്രഫ. ബസ്സാം ആലമുദ്ദീനെ നിയമിച്ചു. സ്ഥാനമൊഴിയുന്ന ഡോ. ഡേവിഡ് ഷ്മിഡിന്റെ പിന്‍ഗാമിയായാണ് പ്രഫ. ബസ്സാം ആലമുദ്ദീൻ ചുമതല ഏറ്റിരിക്കുന്നത്. എ.യു റാകിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ഗള്‍ഫിലെയും ലോകതലത്തിലുമുള്ള പ്രശസ്ത സര്‍വകലാശാലകളില്‍ നേതൃപരിചയമുള്ള ബസ്സാമിന്റെ നിയമനം കൊണ്ട് സാധ്യമാകുമെന്നും അധികൃതർ അറിയിച്ചു.
STORY HIGHLIGHT: new rake-american university president
















