ആലപ്പുഴ ജില്ല പ്രവാസി സമാജം സംഘടിപ്പിക്കുന്ന ആലപ്പുഴോത്സവം സീസൺ-5 സെപ്റ്റംബർ 7ന് തുടക്കം കുറിക്കും. സിനിമാ താരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ചടങ്ങിൽ പങ്കെടുക്കും. ഷാർജാ സഫാരി മാളിൽ രാവിലെ 10ന് ആയിരിക്കും പുരുഷ, വനിത വടംവലി മത്സരം, പൂക്കള മത്സരം, കലാപരിപാടികൾ അരങ്ങേറുക. കൂടാതെ വൈകീട്ട് 5 മണിയോടെ തിരുവോണ സദ്യയും സാംസ്കാരിക സമ്മേളനവും അരങ്ങേറും.
STORY HIGHLIGHT: alapuzhotsavam season 5
















