അബുദാബി ശൈഖ് സായിദ് സ്ട്രീറ്റിലേക്കുള്ള പ്രവേശന കവാടങ്ങളിൽ എഐയിൽ പ്രവർത്തിക്കുന്ന നൂതന ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചു. ഗതാഗതം തത്സമയം നിരീക്ഷിക്കുന്നതിനായി റാമ്പ് മീറ്ററിങ് സംവിധാനംകൂടി ഉൾപ്പെടുത്തിയ ട്രാഫിക് ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അധികൃതർ പറഞ്ഞു.
ശൈഖ് സായിദ് സ്ട്രീറ്റിലേക്കുള്ള പ്രധാനപ്പെട്ട ഏഴുപ്രവേശന കവാടങ്ങളിലാണ് ട്രാഫിക് ലൈറ്റുകൾ പുതുതായി സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ പുതിയ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചതോടെ നഗരത്തിലെ കൃത്യമായ ഗതാഗതം തത്സമയം അറിയാൻ സാധിക്കുന്നുണ്ടെന്ന് ഐടിസി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ഹമദ് അൽ ഗഫെലി പറഞ്ഞു.
STORY HIGHLIGHT: AI traffic lights
















