സെപ്റ്റംബർ 7ന് ദൃശ്യമാവുന്ന പൂർണ ചന്ദ്രഗ്രഹണവും 20ന് കാണാവുന്ന ശനിപ്രത്യയം എന്നിവയുടെ ഭാഗമായി ഷാർജയിലെ മലീഹ നാഷണൽ പാർക്കിന്റെ ഭാഗമായ മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക പരിപാടികളൊരുക്കും. വാനനിരീക്ഷണത്തിലും ജ്യോതി ശാസ്ത്രത്തിലും താൽപര്യമുള്ള സഞ്ചാരികൾക്ക് ഇതൊരു മികച്ച അനുഭവമായിരിക്കും.
പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറും. ഈ അപൂർവ രക്തചന്ദ്രനെ ചിലയിടങ്ങളിൽ മാത്രമേ കാണാനാവൂ. കൂടുതൽ വിവരങ്ങൾക്ക് discovershurooq.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
story highlight: lunar eclipse and blood moon visible
















