ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ വൈറൽ പനി വ്യാപിക്കുന്നതായുള്ള വാർത്തകൾ ആരോഗ്യ മന്ത്രാലയം തള്ളി. ദോഫാറിലെ ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും ഏതെങ്കിലും പുതിയ വൈറസ് പടരുന്നതായി സൂചനകളില്ലെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം ഈ വിഷയത്തിൽ പ്രത്യേക ആരോഗ്യ സംഘങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ വിഷയങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിത്തുടങ്ങിയെന്നും ഉടനെ നടപടി എടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
















