‘മദ്ഹേ മദീന’ റബീഹ് കോൺഫറൻസ് സംഘടിപ്പിച്ച് ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ വെച്ചതായിരുന്നു പരിപാടി. സമത്വവും നീതിയും പരസ്പര ബഹുമാനവും നിറഞ്ഞ സമൂഹം പണിയലാണ് പ്രവാചകന്റെ യഥാർഥ സന്ദേശമെന്ന് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ചടങ്ങിൽ പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. ഷാഫി അൻവരി പ്രഭാഷണം നടത്തി.
STORY HIGHLIGHT: madhe medina rabih conference
















