പുതുനഗരം: വീടിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തില്‍ പന്നിപ്പടക്കം കൊണ്ടുവന്നത് പരിക്കേറ്റ ഷെരീഫ് തന്നെ എന്ന് സംശയം.
ഷെരീഫിന്റെ വീട്ടില്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. പന്നിപ്പടക്കം ഷെരീഫിന്റെ കയ്യില്‍ നിന്ന് തന്നെ വീണ് പൊട്ടിയതാകാം എന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
ഷെരീഫ് സഹോദരിയെ പുതുനഗരത്തിലെ കാണാനാണ് വീട്ടില്‍ എത്തിയത് എന്നും ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഷെരീഫ് സ്ഥിരമായി പന്നി പടക്കം ഉപയോഗിച്ച് പന്നിയെ പിടിക്കാറുള്ളതായി പൊലീസിന് വിവരം ലഭിച്ചു.
അതേസമയം, മൊഴി നല്‍കാന്‍ സഹോദരി വൈമുഖ്യം കാണിക്കുന്നതായും പൊലീസ് പറഞ്ഞു. വീടിനകത്ത് ഒന്നിലേറെ പടക്കങ്ങള്‍ പൊട്ടിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
















