അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ നാടുകടത്തി യുഎഇ. ഇതുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയായ ഹർഷിത് ബാബുലാൽ ജയിനിനെ ഇന്നലെ അഹമ്മദാബാദിലേക്ക് അയക്കുകയും ഗുജറാത്ത് പൊലീസിന് കൈമാറുകയും ചെയ്തു.
ഗുജറാത്ത് പൊലീസിന്റെ അഭ്യർഥന പ്രകാരം 2023 ഓഗസ്റ്റിൽ ഇന്റർപോൾ ഹർഷിത് ബാബുലാൽ ജയിനിനെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഏകദേശം 2,300 കോടി രൂപയുടെ അനധികൃത ചൂതാട്ട, കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിലെ മുഖ്യപ്രതിയാണ് ജയിൻ എന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചിട്ടുണ്ട്.
STORY HIGHLIGHT: uae deports fugitive suspect
















