ദുബായ് എമിറേറ്റിലെ പ്രധാനപ്പെട്ട ഷോപ്പിങ് മാളായ നഖീൽ മാളിന്റെ പേരുമാറ്റി. ഇനിമുതൽ നഖീൽ മാൾ പാം ജുമൈര മാൾ എന്ന് അറിയപ്പെടും. മാളിന്റെ റീബ്രാൻഡിനോടനുബന്ധിച്ച് പുനർവികസനം പൂർത്തിയാക്കിയ ഭാഗങ്ങൾ കഴിഞ്ഞ മുതൽ പ്രവർത്തനമാരംഭിച്ചു. മാളിന്റെ ഉടമസ്ഥരായ ദുബായ് ഹോൾഡിങ് അസറ്റ് മാനേജ്മെന്റ് ആണ് നഖീൽ മാളിനെ പുനർനാമകരണം ചെയ്തതായി അറിയിച്ചത്.
കൂടുതൽ വിനോദസഞ്ചാരികളെയും താമസക്കാരെയും ആകർഷിക്കും വിധമാണ് മാൾ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ അന്താരാഷ്ട്ര രുചി വൈഭവങ്ങളുള്ള റെസ്‌റ്റോറന്റുകളുടെ പ്രവർത്തനവും ആരംഭിച്ചു.
STORY HIGHLIGHT: Nakheel Mall renamed now Palm Jumeirah Mall
















