ദുബായ് എമിറേറ്റിലെ ചുമരുകളിൽ അനധികൃതമായി വരച്ചചിത്രങ്ങൾ മായ്ച്ച് നഗരസൗന്ദര്യം വീണ്ടെടുക്കാൻ ഒരുങ്ങി മുനിസിപ്പാലിറ്റി. കമ്യൂണിറ്റി ഡിവലപ്‌മെന്റ് അതോറിറ്റിയുടെ നബ്ദ് അൽ ഇമിറാത്ത് ടീമും വൊളന്റിയേഴ്‌സ് എഇ പ്ലാറ്റ്‌ഫോമിൽനിന്നുള്ള സന്നദ്ധപ്രവർത്തകരും പദ്ധതിയുടെ ഭാഗമായി. ഇതിന്റെ ഭാഗമായി 200-ലേറെ ചുമരുകൾക്ക് പെയിന്റടിച്ച് നഗരത്തിന്റെ പഴയസൗന്ദര്യം പുതുക്കി.
നഗര സൗന്ദര്യസംരക്ഷണം ഉറപ്പാക്കുന്ന സംരംഭത്തെ താമസക്കാരും കെട്ടിട ഉടമകളും പ്രശംസിച്ചു. അനധികൃതമായി പെയിന്റിങ്ങ് നടത്തിയ പ്രദേശങ്ങൾ കണ്ടെത്തി ഉയർന്നനിലവാരത്തിൽ പെയിന്റിങ്ങ് പൂർത്തിയാക്കാൻ വിശദമായപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ദുബായ് മുനിസിപ്പാലിറ്റിയിലെ ബിൽഡിങ് കൺട്രോൾ വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് അൽ ബലൂഷി പറഞ്ഞു.
STORY HIGHLIGHT: Municipality takes steps to restore the beauty of the city
















