നടന് പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയ മേനോന്റെയും ഏകമകളാണ് അലംകൃത. ഇന്ന് അലംകൃതയുടെ പതിനൊന്നാം പിറന്നാള്‍ ആണ്. മകള്‍ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ചിത്രത്തിനൊപ്പം ഇരുവരും പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടി.
‘എന്റെ പാര്‍ട്ട് ടൈം ചേച്ചിയും ചിലപ്പോള്‍ അമ്മയും ഫുള്‍ ടൈം തെറാപ്പിസ്റ്റും ഇടയ്ക്കൊക്കെ മകളുമാവുന്നവള്‍ക്ക് ജന്മദിനാശംസകള്. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ എന്റെ എക്കാലത്തേയും വലിയ ബ്ലോക് ബസ്റ്റര്‍ ആയിരിക്കും. അമ്മയും അച്ഛനും നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നു’- എന്നായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.
‘ഞങ്ങളുടെ പൊന്നോമന ആലിക്ക് ജന്മദിനാശംസകള്. നിനക്ക് 11 വയസ്സായെന്നും കൗമാരത്തിലേക്ക് കടക്കുകയാണെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ദയയും സഹാനുഭൂതിയുമുള്ള ഒരു നല്ല കുട്ടിയായി നീ വളരുന്നതുകാണുന്നതില് അതിയായ സന്തോഷമുണ്ട്. നിന്റെ മാതാപിതാക്കളായതില്‍ അച്ഛനും അമ്മയ്ക്കും ഏറെ അഭിമാനമുണ്ട്. എല്ലാ സ്നേഹവും ഭാഗ്യവും ആശംസിക്കുന്നു. ജന്മദിനാശംസകള് ആലി’- സുപ്രിയ കുറിച്ചു.
പൃഥ്വിരാജിന്റേയും സുപ്രിയയുടേയും ഏക മകളാണ് അലംകൃത മേനോന് പൃഥ്വിരാജ്. 2011-ല്‍ വിവാഹിതരായ ഇരുവര്‍ക്കും 2014-ലാണ് പെണ്‍കുഞ്ഞ് ജനിച്ചത്.
















