അടുത്തവർഷത്തെ ഹജ്ജ് തീർഥാടകർക്കുള്ള രജിസ്‌ട്രേഷൻ ഈ മാസം 23 മുതൽ ആരംഭിക്കുമെന്ന് അറിയിച്ച് ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രാലയം അധികൃതർ. സിവിൽ നമ്പർ, ഐഡി കാർഡ്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്.
പൗരർക്കും താമസക്കാർക്കും ഓൺലൈൻവഴി അടുത്തമാസം എട്ടുവരെ രജിസ്റ്റർ ചെയ്യാം. മൂന്നുഘട്ടങ്ങളിലായാണ് അർഹതയുള്ളവരെ തിരഞ്ഞെടുക്കുക. ആദ്യഘട്ടം ഒക്ടോബർ 2 മുതൽ – 6 വരെയും, രണ്ടാംഘട്ടം ഒക്ടോബർ 14 മുതൽ – 30 വരെയും മൂന്നാം ഘട്ടം നവംബർ 9 മുതൽ – 11 വരെയും ആയിരിക്കും. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് അധികൃതരുടെ സന്ദേശം ലഭിക്കും.
STORY HIGHLIGHT: Registration for Hajj pilgrims
















