ദുബായ് എമിറേറ്റിലെ ടൂറിസ്റ്റ് ഗതാഗത കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആർടിഎ സാമ്പത്തിക വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ചാണ് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത്. എല്ലാ അപേക്ഷകളും ആർടിഎ അംഗീകരിച്ച സേവന ചാനലുകളിലൂടെയും കേന്ദ്രങ്ങളിലൂടെയുമായിരിക്കും നടപ്പാക്കുക.
ടൂറിസ്റ്റ് ഗതാഗത കമ്പനികൾക്ക് പെർമിറ്റ് നൽകുക, പെർമിറ്റ് പുതുക്കുക, ടൂറിസ്റ്റ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും പുതുക്കലും, ഡ്രൈവർമാർക്കുള്ള പ്രൊഫഷണൽ ലൈസൻസ് നൽകൽ എന്നിവയെല്ലാം ആർടിഎ നിർവഹിക്കും.’
STORY HIGHLIGHT: RTA oversees the operations of tourist transport companies
















