കാഞ്ഞിരപ്പള്ളി (കോട്ടയം): ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിൽ. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് കെജ്രിവാള് ചികിത്സക്കെത്തിയത്. ബുധനാഴ്ച രാത്രി ഏഴോടെ കാഞ്ഞിരപ്പള്ളിയിലെത്തിയ കെജ്രിവാളിന് കേരള പൊലീസ് സുരക്ഷ ഒരുക്കി. ഇന്നലെ ഉച്ച മുതൽ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.
















