ഖത്തറിലെ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ തലാബത്തിന്റെ സേവനങ്ങൾക്ക് ഒരാഴ്ച വിലക്ക് ഏർപ്പെടുത്തി. ഉപഭോക്തൃ സംരക്ഷണ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി.
അതേസമയം കൂടുതൽ ചെലവഴിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന തരത്തിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രദർശിപ്പിക്കുകയും മറ്റും ചെയ്യുന്നതുൾപ്പെടെയുളള ലംഘനങ്ങളാണ് തലാബത്ത് നടത്തിയത് എന്ന് മന്ത്രാലയം പറഞ്ഞു.
സേവനങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നതിലും കമ്പനി പരാജയപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിന് പുറമെ രാജ്യത്തിന്റെ നിയമ വ്യവസ്ഥകളും കമ്പനി ലംഘിച്ചു. കമ്പനിക്കെതിരെ പരാതികൾ ആവർത്തിച്ച സാഹചര്യത്തിലാണ് നടപടിയെടുത്തെന്ന് അധികൃതർ വ്യക്തമാക്കി
















