പല്ലുവേദന വളരെ കാഠിന്യമേറിയ ഒരു അവസ്ഥയാണ്. ചൂടുള്ളതോ, തണുത്തതോ ആയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതോ കാരണം വേദനയുണ്ടാകാം. ചെറിയ അസ്വസ്ഥത മുതൽ അസഹ്യമായ വേദന വരെ എന്തുമായേക്കാം.
നീണ്ട കാലയളവിൽ തുടർച്ചയായി കാണപ്പെടുന്ന തരം വേദനയോ ഇടയ്ക്കിടെ കാണുന്ന വേദനയോ ആകാം ഉണ്ടാകുന്നത്. പല്ലുവേദനയുള്ളപ്പോൾ മോണകളിൽ വീക്കം, വേദന, മറ്റ് ലക്ഷണങ്ങൾ എന്നിവ അനുഭവപ്പെടാം. പല്ലുവേദനയ്ക്ക് പ്രധാനമായുള്ള കാരണങ്ങൾ കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ, അണുബാധ എന്നിവയാകാം. പല്ലുവേദന ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യും.
പല്ലുവേദനയെ തൽക്കാലത്തേക്ക് ഒന്ന് മാറ്റി നിർത്താൻ നമുക്ക് ചില പൊടിക്കൈകൾ ഉപയോഗിക്കാം. എന്നാൽ വേദന വീണ്ടും തുടരുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
പരമ്പരാഗതമായി പല്ലിനുള്ള ചികിത്സകളിലൊന്നാണ് ഉപ്പ് വെള്ളം ഉപയോഗിച്ച് വായ കഴുകുക എന്നത്. പല്ലുവേദനയ്ക്കുള്ള വളരെ ഫലപ്രദവുമായ പ്രതിവിധിയാണിത്. ചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്ത് ഒരു ദിവസം രണ്ടോ മൂന്നോ തവണ വായ കഴുകാം.
ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളിയുടെ അല്ലികൾ പച്ചയ്ക്ക് ചവയ്ക്കാം. പ്രശ്ന ബാധിത പ്രദേശത്ത് നിങ്ങൾക്ക് വെളുത്തുള്ളി പേസ്റ്റ് പ്രയോഗിക്കാനും കഴിയും.
പല്ലുവേദനയ്ക്കുള്ള പണ്ടുകാലം മുതൽക്കെയുള്ള പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും. കുറച്ച് ആശ്വാസം ലഭിക്കാൻ നിങ്ങൾക്ക് ഗ്രാമ്പൂ പലവിധത്തിൽ ഉപയോഗിക്കാം. ഒരു ഗ്രാമ്പൂ എടുത്ത് വേദനയുള്ള പല്ല് വച്ച് കടിച്ചുപിടിക്കാം. വേദന ബാധിച്ച സ്ഥലത്ത് കുറച്ച് ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുക.
ഗ്രാമ്പൂ പോലെ തന്നെ കർപ്പൂര തുളസി അഥവാ പെപ്പർമിന്റ് പല്ലുവേദന, വീക്കം എന്നിവ കുറയ്ക്കാനും പ്രശ്നമുള്ള മോണകളെ ശമിപ്പിക്കാനും സഹായിക്കും.
കുറച്ച് ഐസ് ഒരു തൂവാലയിൽ പൊതിഞ്ഞ് ഇത് മുഖത്തിന്റെ വേദനയുള്ള ഭാഗത്ത് കുറച്ച് നേരം വയ്ക്കുക. പല്ലുവേദന ഒഴിവാക്കാൻ ഇത് നിങ്ങളെ സഹായിച്ചേക്കാം.
















