മൂല്യത്തകർച്ച നേട്ടമാക്കി പ്രവാസികൾ. ഒരു ദിർഹത്തിന് 24.04 പൈസയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. ഓഗസ്റ്റ് 29നാണ് ആദ്യമായി രു ദിർഹത്തിന് 24 രൂപ കടക്കുന്നത്. ഈ മാസം തന്നെ 23.95ലേക്ക് താഴ്ന്നെങ്കിലും തിരിച്ച് 24.02ലേക്ക് ഉയർന്നിരുന്നു.
പത്താം തീയതി ഒരു പൈസ കൂടി വർധിച്ച് 24.03 രൂപയും പിന്നീട് ഒരു പൈസ ഉയർന്ന് 24.04 രൂപയും ആയി ഉയരുകയായിരുന്നു. ഈ അവസരം കൂടുതൽ പ്രയോജനപ്പെടുത്തിയത് പ്രവാസികൾ തന്നെയായിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി ഒട്ടേറെ പേർ നാട്ടിലേക്കു പണം അയച്ചു.
STORY HIGHLIGHT: rupee hits record low
















