ഖത്തറിലെയും അറബ് ലോകത്തെയും ശ്രദ്ധേയമായ ഫാൽക്കൺ പ്രേമികളുടെ മേള സുഹൈൽ കതാറ ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ അവസാനിച്ചു. കതാറ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വാർഷിക പരിപാടികളിലൊന്നാണ് സുഹൈൽ സുഹൈൽ കതാറ ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ.
മുന്തിയ ഇനം ഫാൽക്കൺ പക്ഷികളുടെ വിൽപനയും പ്രദർശനവുമായിരുന്നു മേളയുടെ പ്രധാന ആകർഷണം. 2017 മുതലാണ് കതാറ കൾചറൽ വില്ലേജിന്റെ നേതൃത്വത്തിൽ സുഹൈൽ ഫാൽക്കൺ മേള ആരംഭിച്ചത്. മേളയിൽ ക്യാമ്പിങ് സാധനങ്ങളുടെ വിൽപന, ഫാൽക്കണുകളുടെ ചികിത്സ യെക്കുറിച്ചുള്ള പ്രത്യേക പ്രഭാഷണങ്ങൾ, സാംസ്കാരിക, ബോധവത്കരണ പരിപാടികളും വിവിധ ദിവസങ്ങളിലായി നടന്നിരുന്നു.
STORY HIGHLIGHT: suhail falcon fair concludes
















