അബുദാബിയിൽ ഓൺലൈൻ വഴി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത എട്ട് പേർക്ക് മൂന്ന് മുതൽ 15 വർഷം വരെ തടവ് ശിക്ഷ. സമൂഹമാധ്യമത്തിലൂടെയും ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും കുട്ടികളെ കെണിയിലാക്കി ലൈംഗിക ദൃശ്യങ്ങൾ കൈക്കലാക്കിയ കേസിലാണ് അബുദാബി ക്രിമിനൽ കോടതിയുടെ നടപടി. തടവ് ശിക്ഷയോടൊപ്പം ഒരു ദശലക്ഷം ദിർഹം വരെ പിഴയും ചുമത്തിയിട്ടുണ്ട്. കൂടാതെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളിൽ മൂന്നു പേരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
അന്വേഷണത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട മോശം ദൃശ്യങ്ങൾ കൈവശം വയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായും തെളിഞ്ഞിരുന്നു. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും പ്രതികളെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കാനും. അവരുടെ ഓൺലൈൻ അക്കൗണ്ടുകൾ പൂർണമായും അടച്ചുപൂട്ടാനും വിധിയിൽ ഉത്തരവിട്ടിട്ടുണ്ട്.
STORY HIGHLIGHT: Online sexual exploitation of children
















