ബറോഡ ബിഎന്‍പി പാരിബ മള്‍ട്ടിക്യാപ് ഫണ്ട് ഈ സെപ്റ്റംബറില്‍ 22-ാം വാര്‍ഷികം ആഘോഷിക്കുന്നത് ശ്രദ്ധേയമായ ഇരട്ട നാഴികക്കല്ലുകളോടെയാണ്: ഫണ്ടിന് കീഴിലുള്ള ആസ്തി (എയുഎം) 2900 കോടി രൂപയുടെ നാഴികക്കല്ല് പിന്നിട്ടു. ആരംഭം മുതല്‍, ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് സുസ്ഥിരമായ സമ്പത്ത് സൃഷ്ടിക്കുന്നതിലൂടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഫണ്ട് നിലനിര്‍ത്തിയിട്ടുണ്ട്.
ഫണ്ടിന്റെ പ്രകടനം, ഫണ്ട് ഹൗസിന്റെ ‘ഒരുമിച്ച് കൂടുതല്‍ നേടാം’ എന്ന ബ്രാന്‍ഡ് വാഗ്ദാനത്തെ പ്രതിഫലിപ്പിക്കുന്നു. തുടക്കം മുതല്‍ ഇതുവരെയുള്ള ഫണ്ടിന്റെ വാര്‍ഷികാദായം (സിഎജിആര്‍) 15.24% ആണ്.
പണപ്പെരുപ്പത്തെ മറികടക്കാന്‍ മാത്രമല്ല, ഒരു വര്‍ഷത്തെയും മൂന്ന് വര്‍ഷത്തെയും കാലയളവില്‍ അടിസ്ഥാന സൂചികയെ (ബെഞ്ച്മാര്‍ക്ക്) മറികടക്കാനും ഫണ്ടിനെ സഹായിച്ചു. തുടക്കത്തില്‍ ഒരു ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചവര്‍ക്ക്, 2025 ഓഗസ്റ്റ് അവസാനത്തോടെ അത് 22.6 ലക്ഷം രൂപയായി വളര്‍ന്നത് കാണാന്‍ സാധിച്ചു. സ്‌കീം ആരംഭിച്ചതു മുതല്‍ പ്രതിമാസം 10,000 രൂപയുടെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്‌ഐപി) ചെയ്തിരുന്നെങ്കില്‍, ഇതേ കാലയളവില്‍ അത് 1.52 കോടി രൂപയായി വളരുമായിരുന്നു.
ബറോഡ ബിഎന്‍പി പാരിബ അസറ്റ് മാനേജ്മെന്റ് (ഇന്ത്യ)യുടെ ഇക്വിറ്റി വിഭാഗം ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായ സഞ്ജയ് ചൗളയാണ് സ്‌കീം കൈകാര്യം ചെയ്യുന്ന ഈ സ്‌കീം, റിസ്‌ക് ക്രമീകരിച്ച ശേഷമുള്ള മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
ഫണ്ടിന്റെ പ്രകടന മികവിന് അടിവരയിടുന്ന പ്രധാന അളവുകള്‍: 0.9-ല്‍ താഴെയുള്ള ബീറ്റ: ബെഞ്ച്മാര്‍ക്ക് സൂചികയെ അപേക്ഷിച്ച് കുറഞ്ഞ ചാഞ്ചാട്ടത്തെ ഇത് പ്രതിഫലിപ്പിക്കുന്നു, കൂടാതെ വിപണിയിലെ ഇടിവുകളില്‍ മികച്ച സംരക്ഷണം നല്‍കുന്നു.
ഇന്ത്യയുടെ മൂലധന വിപണികള്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, വിവിധ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുകളിലുടനീളം സന്തുലിതമായ നിക്ഷേപം ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ബറോഡ ബിഎന്‍പി പാരിബ മള്‍ട്ടിക്യാപ് ഫണ്ട് ഒരു ആകര്‍ഷകമായ നിക്ഷേപ മാര്‍ഗ്ഗമായി വേറിട്ടുനില്‍ക്കുന്നു.
















