ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് വിസ നിർബന്ധമാണ്. നിലവിൽ ഇ-വിസ, വിസ ഓൺ അറൈവൽ സൗകര്യങ്ങൾ ലഭ്യമാണ്. ടൂറിസ്റ്റ്/വിസിറ്റ് വിസ, ട്രാൻസിറ്റ് വിസ, വർക്ക് വിസ എന്നിവയാണ് ഇന്ത്യക്കാർക്ക് ലഭിക്കുന്ന പ്രധാന വിസകൾ. പുതിയ നിരക്കുകൾ പ്രകാരം, 1,168 രൂപ മുതലാണ് ബഹ്റൈൻ വിസകൾക്ക് ഈടാക്കുന്നത്.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം അപേക്ഷിച്ചാൽ ഉടൻ വിസ ലഭിക്കുന്നതാണ് ഈ സൗകര്യം. അവസാന നിമിഷം യാത്ര പുറപ്പെടുന്നവർക്ക് ഇത് ഏറെ ഉപകാരപ്രദമാകും. എങ്കിലും, അപേക്ഷകർ ആവശ്യമായ എല്ലാ രേഖകളും കരുതണം. കൂടാതെ, വിസ ഫീസായി നൽകേണ്ട ബഹ്റൈൻ ദിനാർ കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ബഹ്റൈനിലേക്കുള്ള ഇ-വിസ (E-Visa) സൗകര്യത്തിന് ഇന്ത്യൻ പൗരന്മാർക്ക് വരുന്ന പുതിയ നിരക്കുകൾ താഴെ നൽകുന്നു
രണ്ട് ആഴ്ചത്തെ സിംഗിൾ എൻട്രി വിസ: ഇതിന് 2,336 രൂപയാണ് (10 ബഹ്റൈൻ ദിനാർ) ചെലവ്.
മൂന്ന് മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ: ഇതിന് 3,972 രൂപ (17 ബഹ്റൈൻ ദിനാർ) നൽകണം.
ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ: ഇതിന് 10,515 രൂപയാണ് (45 ബഹ്റൈൻ ദിനാർ) ചെലവാകുക.
















