അഹമ്മദാബാദ്: ഭതൃവീട്ടിൽ പതിവ്രതയെന്ന് തെളിയിക്കാന്‍ 30 വയസുകാരി നേരിടേണ്ടി വന്നത് ക്രൂര പീഡനം. യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി. ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ ആണ് സംഭവം. ഭര്‍ത്താവിന്റെ സഹോദരി ആയ ജമുന താക്കൂര്‍, ജമുനയുടെ ഭര്‍ത്താവ് മനുഭായ് താക്കൂര്‍, മറ്റ് രണ്ട് പേര്‍ എന്നിവരാണ് യുവതിയോട് ക്രൂരത കാട്ടിയത്.
ഭര്‍ത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. തിളച്ച എണ്ണ പാത്രത്തിൽ കൈകൾ മുക്കാൻ യുവതിയെ നിർബന്ധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെപ്റ്റംബര്‍ 16നായിരുന്നു സംഭവം.
തുടര്‍ന്ന് യുവതി എണ്ണയില്‍ കൈ തൊടുന്നതും പൊള്ളലേറ്റ് അതിവേഗം കൈവലിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പരിക്കേറ്റ യുവതി പതിവ്രതയല്ലെന്ന ഇവരുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ സംശയമാണ് പ്രാകൃത നടപടിയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. പതിവ്രതയാണെങ്കില്‍ പൊള്ളലേല്‍ക്കില്ലെന്ന് യുവതിയെ ഇവര്‍ വിശ്വസിപ്പിച്ചിരുന്നു എന്നും അധികൃതര്‍ പറയുന്നു.
















