കൊച്ചിയിലെ പബ്ബിൽ വീണ്ടും പോർവിളി. മരട് അനീഷിന്റെ സംഘത്തിൽപ്പെട്ട സെബിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എറണാകുളം സൗത്തിലെ പബ്ബിലാണ് സംഭവം നടന്നത്.
കൊച്ചി കോർപ്പറേഷനിലെ ജനപ്രതിനിധിയായ ഷിബിനെ സെബിൻ ഭീഷണിപ്പെടുത്തുകയായിരുന്നു. ഷിബിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പബ്ബിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
STORY HIGHLIGHT : Clash in pub in Kochi; Case filed against member of Maradu Aneesh’s gang
















