സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന നടപടികളില്‍ മുഖ്യമന്ത്രിയുടെ പങ്കില്‍ വ്യക്തത വേണമെന്ന ഗവര്‍ണറുടെ ആവശ്യം വിസ്സമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസ് സുധാന്‍ഷു ധുലിയ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ മാത്രമേ ഈ വിഷയത്തില്‍ ഇടപെടുകയുള്ളുവെന്ന് സുപ്രീം കോടതി അറിയിച്ചു.
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് നിര്‍ണ്ണായക പങ്ക് നല്‍കുന്ന ഉത്തരവാണ് സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നത്. പശ്ചിമ ബംഗാള്‍ വിസി നിയമന കേസില്‍ സുപ്രീം കോടതി പുറപ്പടിവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് നിര്‍ണായക പങ്ക് നല്‍കുന്ന ഉത്തരവ് കോടതി പുറത്തിറക്കിയത്. എന്നാൽ ഈ ഉത്തരവില്‍ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പിന്നീട് മാറ്റംവരുത്തിയതായി കേരള ഗവര്‍ണര്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ ആറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ചൂണ്ടിക്കാട്ടിയിരുന്നു.
ജസ്റ്റിസ് സുധാന്‍ഷു ധുലിയ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ ഈ വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, കെ. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ധുലിയ തയ്യറാക്കുന്ന പാനലില്‍ മുഖ്യമന്ത്രി മുന്‍ഗണനാക്രമം തീരുമാനിച്ചശേഷമാകും റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ എത്തുക.
STORY HIGHLIGHT: kerala vc appointment case
















