ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നോൺ വെജ് സ്റ്റൈലിൽ അടിപൊളി ചുക്ക തയ്യാറാക്കിയാലോ? മണം കൊണ്ട് കൊതിപ്പിക്കുന്ന വിഭവമാണിത്. നോൺ വെജി കഴിക്കാൻ താൽപര്യമില്ലാത്തവർക്കു വേണ്ടി അതേ റിച്ച് ഫ്ലേവറിൽ മികച്ച കറി തന്നെ ഒരുക്കി കൊടുക്കാൻ ഇനി ഉരുളക്കിഴങ്ങു മാത്രം മതി. രാവിലത്തെ ചപ്പാത്തിക്കും ഉച്ചയൂണിനും ഇത് കഴിക്കാം.
ചേരുവകൾ
ഉരുളക്കിഴങ്ങ് – 3
ഗ്രീൻ പീസ് – 2 ടേബിൾസ്പൂൺ
ചുവന്നുള്ളി – 15
തക്കാളി – 1
പച്ചമുളക് – 2
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 2 അല്ലി
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
മല്ലിയില – ഒരു പിടി
നാരങ്ങാനീര് – 1/2 ടീസ്പൂൺ
കടലപ്പൊടി – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ഒരു ടേബിൾസ്പൂൺ
വഴനയില- 1
ജീരകം – അര ടേബിൾസ്പൂൺ
പരിപ്പ് – അര ടേബിൾസ്പൂൺ
നിലക്കടല – അര ടേബിൾസ്പൂൺ
കശുവണ്ടിപ്പരിപ്പ് – 5
അഗർവുഡ് – ഒരു നുള്ള്
വറ്റൽമുളക് – 1
കറിവേപ്പില – ഒരു കൂട്ടം
തയ്യാറാക്കുന്ന വിധം
ഗ്രീൻ പീസ് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. രാവിലെ അത് വേവിച്ചെടുക്കാം. ഇതേ സമയം തന്നെ ഉരുളക്കിഴങ്ങും വേവിച്ചെടുക്കാം. അതു തണുത്തതിനു ശേഷം തൊലി കളഞ്ഞ് ഉടച്ചെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ചൂടായ എണ്ണയിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. അതിലേയ്ക്ക് കറിവേപ്പിലയും, ജീരകവും , വഴനയിലും, ഉഴുന്നു പരിപ്പും, നിലക്കടലയും, കശുവണ്ടിയും, വറ്റൽമുളകും ചേർത്തു വറുക്കാം. ഇവയുടെ നിറം മാറി വരുമ്പോൾ ചെറുതായി അരിഞ്ഞ സവാള ചേർത്തു വഴറ്റാം. ഇതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കാം.
















