തിരുവല്ല: ഗാസയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി മാര്‍ത്തോമ്മാ സഭ. സംഘര്‍ഷത്തിന് അയവ് വരുന്നതിനും സമാധാനം കൈവരിക്കുന്നതിനുമായി സഭയുടെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ ഞായറാഴ്‌ച ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തിയത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ ആഗോളതലത്തില്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദവും പ്രതിഷേധവും ഉയരണമെന്നും സഭ വ്യക്തമാക്കി.
















