ഒരു മാസമായി ശഹാമ ഡിവിഷന്‍ ഐ സി എഫ്, ആര്‍ എസ് സി, ഇഹ്-യാഉസ്സുന്ന മദ്രസ ഓള്‍ഡ് ശഹാമ, ദിന്നൂറൈന്‍ മദ്രസ ന്യൂ ശഹാമ കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ നടന്ന തിരുവസന്തം 1500 എന്ന മീലാദ് ക്യാംപെയ്ന്‍ സമാപിച്ചു. സമാപന സംഗമം ഐസിഎഫ് ശഹാമ ഡിവിഷന്‍ ഉപാധ്യക്ഷന്‍ നിസാര്‍ സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയ്തു.
ബദര്‍ മൗലിദോടെ തുടങ്ങിയ പരിപാടിയില്‍ കുട്ടികളുടെ കലാ പരിപാടികള്‍, പാരന്റിങ് ഓറിയന്റേഷന്‍, വിദ്യാര്‍ഥി-ബഹുജന മീലാദ് റാലി, ഇശല്‍ നൈറ്റ്, മീലാദ് സന്ദേശ പ്രഭാഷണം എന്നിവ നടന്നു.
STORY HIGHLIGHT: shahama grand meelad conclude
















