സംസ്ഥാനത്ത് തീർപ്പാക്കാനാകാതെ പാതിവഴിയിൽ കിടക്കുന്നത് ആറായിരത്തിലധികം കേസുകള്‍. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള കോടതികളുടെ എണ്ണം വര്‍ധിച്ചിപ്പിച്ചിട്ടും പരിശോധനാ സാംപിളുകള്‍ സമയത്തിന് ലഭിക്കാതെ പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ വൈകുന്നതിനാലാണ് ഇത്രയധികം കേസുകൾ ഇങ്ങനെ കെട്ടിക്കിടക്കുന്നത്.
പോക്സോ കേസുകളുടെ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി തീര്‍പ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ സംസ്ഥാനത്ത് ഫാസ്റ്റ് ട്രാക്ക് കോടതി കളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നതും പോക്സോ കേസ് അന്വേഷണത്തിനായി പ്രത്യേക വിഭാഗത്തെ സര്‍ക്കാര്‍ രൂപവത്കരിച്ചതും. എന്നിട്ടും പരിഹാരമില്ലാത്ത തുടരുകയാണ് കേസുകൾ.
എന്നാൽ കോവിഡ്കാലത്തുണ്ടായ കാലതാമസത്തിനുശേഷം പോക്സോ കേസുകള്‍ സമയബന്ധിതമായിത്തന്നെ തീര്‍പ്പാക്കപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന വാദം.
STORY HIGHLIGHT: delay in pocso case
















