കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്ത സമ്മര്‍ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു. മരുന്ന് കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്തതകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ നടപടി. കെഎംഎസ്‌സിഎല്ലിന്റെ നിര്‍ദേശ പ്രകാരമാണ് വിതരണം മരവിപ്പിച്ചത്.
രക്തസമ്മര്‍ദ്ധo കുറയ്ക്കാനുള്ള മെറ്റോപ്രൊലലോള്‍ സക്‌സിനേറ്റെന്ന ഗുളിക സംബന്ധിച്ചാണ് പരാതി. 50 mlg ഉള്ള ഗുളിക പകുതിയാക്കി കഴിക്കാന്‍ പലരും ശ്രമിച്ചപ്പോഴാണ് ഗുളിക റബ്ബര്‍ പോലെ വളയുന്നത് ശ്രദ്ധയില്‍ പെട്ടത്. ഗുളികയ്ക്ക് റബ്ബര്‍ മണവുo അനുഭവപ്പെടുന്നുണ്ട്. ഗുളിക കഴിച്ച പലര്‍ക്കും ശാരീരിക ബുദ്ധിമുട്ടും അനുഭപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് മറ്റ് ഇടങ്ങളിലും ഇതേ ബാച്ചിലുള്ള ഗുളികള്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
STORY HIGHLIGHT: distribution of blood pressure pills
















