കൊല്ലം പുനലൂർ മുക്കടവിലെ ഒരു റബർ തോട്ടത്തിൽ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകള്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
STORY HIGHLIGHT: unknown body found in rubber plantation
















