ട്രെഡീഷണൽ മാർഷൽ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഷൊറിൻ കായ് കപ്പ് രാജ്യാന്തര കരാട്ടെ ചാംപ്യൻഷിപ് ഒക്ടോബർ 4, 5 തീയതികളിൽ നടക്കും. ദുബായ് മാംസാറിലെ അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറുന്ന ചാംപ്യൻഷിപ്പിൽ . ജപ്പാൻ, ഓസ്‌ട്രേലിയ, ചിലി, ഇറാൻ, കാനഡ, ഒമാൻ, ഇന്ത്യ, നേപ്പാൾ, യുഎഇ തുടങ്ങി പത്തോളം രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ കരാട്ടെ താരങ്ങളും മാസ്റ്റേഴ്സും പങ്കെടുക്കും.
ജപ്പാനിലെ മുതിർന്ന കരാട്ടെ മാസ്റ്റർ ഹാൻഷി കെഷ്യൻ കക്കിനോഹാന നേതൃത്വം നൽകുന്നതോടെ ചാംപ്യൻഷിപ്പിന് തുടക്കമാകും. കൂടാതെ രണ്ടാം ദിവസം വിവിധ രാജ്യങ്ങളിൽനിന്നുള്ള മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുള്ള ടൂർണമെന്റ് നടക്കും.
STORY HIGHLIGHT: international karate championship
















