തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിന് ഇനി പുതിയ സൂപ്രണ്ട്. ഡോക്ടർ സി.ജി ജയചന്ദ്രനാണ് സൂപ്രണ്ടായി ചുമതലയേൽക്കുന്നത്. അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആണ് ജയചന്ദ്രൻ.
സൂപ്രണ്ട് ആയിരുന്ന സുനിൽകുമാറിന്റെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ ഉത്തരവ്.പിഎച്ച്ഡി അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടിയാണ് സുനിൽകുമാർ സൂപ്രണ്ട് സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
















