പിണറായി വിശ്വാസികളെ കബളിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കപട ഭക്തനായി അഭിനയിച്ചു. ഏതെങ്കിലും സമുദായ നേതാക്കളുമായി കോൺഗ്രസിനോ യുഡിഎഫ് നേതൃത്വത്തിനോ ഒരു തർക്കവുമില്ല. ശബരിമലയിൽ ആചാര സംരക്ഷണത്തിന് തങ്ങളാണ് ഉണ്ടായിരുന്നത്. വിശ്വാസികൾക്കെതിരായ കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വരാനിരിക്കെ ശബരിമലയിൽ മാസ്റ്റർ പ്ലാൻ ഉണ്ടാക്കി ജനങ്ങളെ അങ്ങ് ഞെട്ടിക്കാം എന്നാണ് സർക്കാർ കരുതുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
എൻഎസ്എസിന്റെ നിലപാടിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. എൻഎസ്എസുമായോ എസ്എൻഡിപിയുമായോ കോണ്‍ഗ്രസിന് ഒരു അഭിപ്രായ ഭിന്നതയുമില്ല. എൻഎസ്എസ് ഉൾപ്പെടെയുള്ളവർക്ക് അവരുടെ തീരുമാനമെടുക്കാം. അയ്യപ്പസംഗമത്തിന് പോയിരുന്നെങ്കിൽ പ്രതിപക്ഷം അപഹാസ്യരായേനെയെന്നും വി ഡി സതീശൻ പറഞ്ഞു.
സമുദായ സംഘടനകൾ ഓരോ സമയത്തും ഓരോ നിലപാടുകൾ സ്വീകരിക്കും. എൻഎസ്എസുമായി ഒരു അഭിപ്രായ ഭിന്നതയുമില്ല. വെള്ളാപ്പള്ളി ഏറ്റവും നിന്ദ്യമായ ഭാഷയിൽ തന്നെ അപമാനിച്ചു.പക്ഷേ അവരുടെ പരിപാടിയിൽ താൻ പങ്കെടുത്തു. ഒന്നും തിരിച്ചുപറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
















