അമീബിക് മസ്തിഷ്ക ജ്വരം എന്ന സംശയത്തെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കോട്ടയം സ്വദേശി ശശിയുടെ മൃതദേഹമാണ് പുറത്തെടുത്ത് പരിശോധന നടത്തിയത്. ഹൃദാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോൾ വന്നിരുന്ന പ്രാഥമിക റിപ്പോർട്ട്.
എന്നാൽ കഴിഞ്ഞ ദിവസം ഇയാളുടെ കൂടെ താമസിച്ച ചാവക്കാട് സ്വദേശി റഹീം എന്നയാള്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതിനെ തുടർന്നാണ് വീണ്ടും സംശയം ഉയർന്നത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റീ പോസ്റ്റ്മാർട്ടത്തിലും ഹൃദയാഘാതം തന്നെ ആണ് മരണകരണമെന്ന് സ്ഥിരീകരിച്ചു.
STORY HIGHLIGHT: amoebic meningoencephalitis
















