അന്താരാഷ്ട്ര കരാട്ടേ ചാമ്പ്യൻഷിപ് ‘ഷോറിൻ കായ് കപ്പ് 2025’ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ ദുബൈ മാംസാറിലുള്ള അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ട്രെഡീഷനൽ മാർഷ്യൽ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ് രണ്ടുദിവസങ്ങളിലായി പത്തോളം ലോക രാജ്യങ്ങളിലെ പ്രമുഖരായ വിവിധ കരാട്ടേ മാസ്റ്റേഴ്സിനെയും മത്സരാർഥികളെയും ഉൾപ്പെടുത്തി നടത്തും.
ചാമ്പ്യൻഷിപ്പിൽ ജപ്പാൻ, ആസ്ട്രേലിയ, ചിലി, ഇറാൻ, കാനഡ, ഒമാൻ, ഇന്ത്യ, നേപ്പാൾ, യു.എ.ഇ എന്നി രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ഷോറിൻ കായ് കപ്പിന്റെ മൂന്നാമത് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിനാണ് ദുബൈ വേദിയാകുന്നത്.
STORY HIGHLIGHT: international karate championship
















